Sunday, October 21, 2007

ചോറ്‌

കിഡ്നിയും ഹൃദയവും ആര്‍ക്കും വേണ്ടാതായിരിക്കുന്നു.രക്തത്തിനും ഇപ്പോള്‍ വിലയില്ല.പിന്നെങ്ങനെ അരി വാങ്ങും?
ഞാനെന്റെ തലച്ചോര്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു.ആവശ്യക്കാരാ,പണക്കിഴിയുമായി വേഗമെത്തുക.
ഒരുനേരം വയറിനെ നിര്‍ത്താന്‍ ഈ ചോറു മതിയാകും.

6 comments:

Murali K Menon said...

ആദ്യം തലച്ചോറിന്റെ ഗുണ നിലവാര സര്‍ട്ടിഫിക്കറ്റ് (പറ്റുമെങ്കില്‍ ISO)ഹാജരാക്കണം എന്നീട്ട് പബ്ലിസിറ്റി കൊടുക്കണം, അപ്പോള്‍ സ്വദേശ-വിദേശ മാര്‍ക്കറ്റുകള്‍ തുറക്കും. ഹ ഹ ഹ

മന്‍സുര്‍ said...

സുരേഷ്‌...

അഭിനന്ദനങ്ങള്‍

നന്നായിരിക്കുന്നു...
ഒരു നേരത്തെ ചോറിനായ്‌....
ചോറ്‌ നേടിതരും (തല) ചോറ്‌ തന്നെ വില്‍കേണ്ടി വരുമോ......

നന്‍മകള്‍ നേരുന്നു

ദിലീപ് വിശ്വനാഥ് said...

ചോറു ഏതെങ്കിലും വലിയ കമ്പനിക്ക് കൊടുക്കുകയാണെങ്കില്‍ ഒരു വര്‍ഷം കഴിക്കാനുള്ളത് കിട്ടും.

ഗിരീഷ്‌ എ എസ്‌ said...

നല്ല ആശയം
പക്ഷേ ഒരു ചെറിയ വിയോജിപ്പ്‌..
തലച്ചോറ്‌ മതിയായ രീതിയില്‍ ഉപയോഗിക്കുന്ന ഒരാള്‍ക്ക്‌ ഒരിക്കലും ചോറിന്‌ മുട്ടുണ്ടാകില്ല എന്നതാണ്‌ എന്റെ പക്ഷം...

അഭിനന്ദനങ്ങള്‍

ഗിരീഷ്‌ എ എസ്‌ said...
This comment has been removed by the author.
വെള്ളെഴുത്ത് said...

ഇന്നു തലച്ചോറു വില്‍ക്കാം അതു കഴിഞ്ഞ്?