Monday, October 22, 2007

എന്താ ഇങ്ങനെ?!

കാണാത്തനേരത്തു കാണുവാനും
ആയിരം കാര്യങ്ങളോതുവാനും
മാനസം കൊതിപൂണ്ടിരിക്കുമെന്നാല്‍
കാണുമ്പോഴാമുഖം നോക്കുവാനോ
ഒരുവാക്കുപോലുമൊന്നോതിടാനോ
ആവാത്തതെന്തെനിക്കാന്മനാഥാ!

6 comments:

സുല്‍ |Sul said...

പ്രേമം പ്രേമം :)

ഓടോ : ക്കാന്മനാഥാ | ക്കാത്മനാഥാ (ഏതുശരി?)

-സുല്‍

Murali K Menon said...

അത് പെണ്ണിന്റെ ഒരു ശീലം..ഒക്കെ ശരിയാക്കി എടുക്കാവുന്നതല്ലേ ഉള്ളു. അപ്പോ റൈറ്റ്. വണ്ടി വിട്ടോ.

Murali K Menon said...

സുലൂ, ആത്മന്റെ മുകളില്‍ ഞാന്‍ കാശു കെട്ടി വെക്കുന്നു. (വല്ലവരും പന്നിമലര്‍ത്ത് സ്റ്റൈലില്‍ വന്നെങ്കിലോ എന്നു കരുതി - അകം പുറം)

മന്‍സുര്‍ said...

സുരേഷ്‌...

നന്നായിരിക്കുന്നു

എന്താ ചെയ്യാ....
പണ്ടേ പറഞിട്ടുള്ളതല്ലേ....പ്രേമത്തിന്‌...കണ്ണും..കാതുമില്ലെന്ന്‌
പറഞാല്‍ കേള്‍ക്കാത്തത്‌ അവളുടെ കുറ്റമാണോ...??

നന്‍മകള്‍ നേരുന്നു

സുരേഷ് ഐക്കര said...

ആത്മനാഥാ തന്നെയാണ് ശരി.നന്ദി സുല്‍.
മേനോന്‍ മാഷിനും നന്ദി.
ഇനി പറഞ്ഞിട്ടെന്താ,അടിച്ചു പോയില്ലേ.
മേലില്‍ ശ്രദ്ധിച്ചുകൊള്ളാം.

ദിലീപ് വിശ്വനാഥ് said...

ഇതൊരു പ്രപഞ്ചസത്യം അല്ലെ?