Friday, October 12, 2007

തലക്കുറി

ഇന്നു വരുന്ന കൂട്ടരും അത് ചോദിക്കുകയണെങ്കില്‍ ചെയ്യേണ്ടതെന്തെന്ന് അവള്‍ നേരത്തേതന്നെ തീരുമാനിച്ചു.
എല്ലാം പറഞ്ഞുറപ്പിച്ചതിനുശേഷം അവര്‍ പോകാനെണീറ്റപ്പോള്‍ അച്ഛനും അമ്മയും ആശ്വാസം കൊണ്ടു.അപ്പോഴാണ് ചന്ദനക്കുറിയണിഞ്ഞ വൃദ്ധന്‍ ചിരിച്ചുകൊണ്ട് അതാവശ്യപ്പെട്ടത്.അച്ഛന്റെയും അമ്മയുടെയും നടുക്കം കണ്ട്‌ ഹൃദയത്തില്‍ മന്ദഹസിച്ചുകൊണ്ട് അവള്‍ ആ കടലാസുകഷണം കുനുകുനെ കീറി അവരുടെ മുമ്പിലേക്കിടുമ്പോള്‍ നാരായണക്കണിയാരുടെ പൊട്ടിച്ചിരി മനസ്സില്‍ ഉയര്‍ന്നുകേട്ടു.

2 comments:

മന്‍സുര്‍ said...

പ്രിയ സ്നേഹിതാ

ഇനിയും എഴുതുക...

അങ്ങിനെ അങ്ങിനെ തര്‍ന്നു പോയ എത്ര എത്ര ജീവിത കോലങ്ങള്‍
നമ്മുക്ക്‌ മുന്നില്‍ സാക്ഷികളായ്‌..
ദൈവം തന്നൊരീ പുണ്യമാം ജീവിതം
കേവലമൊരു ജാതകം തര്‍കുന്നുവോ...??


പെരുന്നാല്‍ ആശംസകള്‍

നന്‍മകള്‍ നേരുന്നു

ശ്രീ said...

കൊള്ളാം.
:)