Thursday, October 18, 2007

യഥാര്‍ത്ഥ പ്രശ്നം

പ്രണയദുരന്തമാണ് ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖമെന്ന് ആദ്യം വിശ്വസിച്ചു,താടി വളര്‍ത്തി.
രചനകള്‍ തിരസ്ക്കരിക്കപ്പെടുന്നതാണ് അസഹ്യമായ വേദനയെന്ന് പിന്നീടറിഞ്ഞു, എഴുത്തുനിര്‍ത്തി.
തൊഴില്‍രാഹിത്യമാണ് ഏറെ പ്രധാനപ്പെട്ട പ്രശ്നമെന്ന് വീണ്ടും തിരിച്ചറിഞ്ഞു,ക്ഷുഭിതനായി.
പിന്നെയും ബോധോദയങ്ങള്‍..
വീട്,വിവാഹം,കുട്ടികള്‍-
തെരുവിനെയും വേശ്യയെയും വേട്ടു.
അനാഥ ശിശുക്കള്‍ക്ക് സ്നേഹദാനം നടത്തി.
ഇപ്പൊഴീ വൈകിയവേളയില്‍ ജീവിതം മുഴുവനും തേഞ്ഞുതീര്‍ന്നപ്പോഴാണ് യഥാര്‍ത്ഥപ്രശ്നത്തെ കണ്ടെത്തിയത്.
അത് ജീവിതം തന്നെയാണ്.

14 comments:

ഫസല്‍ ബിനാലി.. said...

ജീവിതം
kollaam

സുരേഷ് ഐക്കര said...

നന്ദി ഫസല്‍

ദിലീപ് വിശ്വനാഥ് said...

അതു കൊള്ളാം.

മയൂര said...

യഥാര്‍ത്ഥപ്രശ്നം ബോധോദയമാണ്;) അതല്ലെ കുഴപ്പക്കരന്‍..ജീവിതം തന്നെ താറുമാറാക്കാന്‍ ആ പ്രശ്നകാരന്‍ മാത്രം മതി...:)

സഹയാത്രികന്‍ said...

കൊള്ളാം മാഷേ...

ശ്രീ said...

അതൊരു പ്രശ്നം തന്നെ!
:)

സു | Su said...

പ്രശ്നം ഇല്ലാതാവാന്‍ പോകുമ്പോള്‍, അതു കണ്ടെത്തിയിട്ട് കാര്യമുണ്ടോ? :)

മന്‍സുര്‍ said...

സുരേഷ്‌...

ഒരിക്കലും നാം എല്ലാം ഒരുമിച്ചു അറിയുന്നില്ല..
ജീവിത ഒഴുക്കിനനുസരിച്ചു നാം ഒഴുക്കുന്നു
ആ ഒഴുക്കിനെതിരെ നീന്തി തുടങ്ങുബോല്‍ വഴി മാറി പോവുന്നു...അവസാനം നാം അറിയുന്നു വഴി മാറിയ വിവരം....വിധിയെ പഴിച്ചു വീണ്ടും മുന്നോട്ട്‌
ഇവിടെ നാമാണോ കുറ്റക്കാര്‍
അതോ വിധിയോ...

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

simy nazareth said...

:)))))))

Murali K Menon said...

അതിനൊക്കെ പഷ്ട് മരുന്നുണ്ട് സുരേഷേ, ജ് ബേജാറാവാണ്ടിരിക്ക്, ഇനി ബൈക്യ ബേളേല് ങ്‌ള് എങ്ങടും തിരിഞ്ഞ് നോക്കാണ്ട് കുത്തിരിക്ക്, എന്നീട്ട് കുത്തിക്കുറിക്ക് അപ്പ എല്ലാം ശര്യാവും ട്ടാ

ശെഫി said...

:)

പ്രയാസി said...

കൊറെ കാലമായി ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു..!

അപ്പ ഇതാണല്ലെ യതാര്‍ത്ഥ പ്രശ്നം..

താങ്ക്യൂ..:)

വെള്ളെഴുത്ത് said...

ജീവിതമേ നീ എന്ത്?

ഏ.ആര്‍. നജീം said...

ഈ ജീവിതം ഒരു പ്രശ്നം തന്നെയാ...ജീവിക്കാന്‍ വേണ്ടി മരിക്കാന്‍ വരെ ആളുകള്‍ ഓടി നടക്കുവല്ലേ..

:)