Thursday, October 18, 2007

പനി പിടിച്ച കാലം

മഴയും നനഞ്ഞ അന്തരീക്ഷവും
പനിക്കിടക്ക സമ്മാനിച്ചിരിക്കുന്നു.
പൊള്ളുന്ന പനിച്ചൂടില്‍ സ്വപ്നങ്ങള്‍ക്ക് മഞ്ഞനിറം.
ദഹിക്കാത്ത ഓര്‍മക്കഷണങ്ങള്‍
മനംപിരട്ടലുണ്ടാക്കുന്നു.
എല്ലാം താളം തെറ്റുകയാണ്.
ആകെ അലങ്കോലമാണ്.
വ്യക്തമായ ചിത്രങ്ങള്‍ ഒന്നുംതന്നെ കാണാന്‍ കഴിയുന്നില്ല.
ഇങ്ങനെ കാ‍ലം കടന്നുപോവുകയാണ്-
വാര്‍ദ്ധക്യത്തിലേക്ക്,
അകാലവാര്‍ദ്ധക്യത്തിലേക്ക്........