Sunday, November 11, 2007

വിശേഷം

അന്ന് അവര്‍ കണ്ടുമുട്ടിയപ്പോള്‍ പരസ്പരം ലോഹ്യം ചോദിച്ചു:
“എന്തുണ്ട് വിശേഷം?സുഖം തന്നെയല്ലേ?”
“ദൈവാനുഗ്രഹത്താല്‍.തനിക്കോ?”
“സുഖം തന്നെ.”
ഇന്ന് അവര്‍ കണ്ടുമുട്ടുമ്പോള്‍ പരസ്പരം ചോദിക്കുന്നു:
“എന്തുണ്ട് വിശേഷം?അസുഖം തന്നെയല്ലേ?”
“അതെ.ഒരു മാറ്റവുമില്ല.തനിക്കോ?”
“ഒട്ടും ഭേദമില്ല.”

5 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിരിക്കുന്നു

ദിലീപ് വിശ്വനാഥ് said...

കൊള്ളാം.

ശ്രീ said...

അതാണ്‍ കാലം.

അഞ്ചല്‍ക്കാരന്‍ said...

ഇന്ന് അവര്‍ കണ്ടുമുട്ടുമ്പോള്‍:
“എന്തുണ്ട് വിശേഷങ്ങള്‍. അസുഖമൊക്കെ എങ്ങിനെ?”
“അതെ.ഒരു മാറ്റവുമില്ല.തനിക്കോ?”
“ഒട്ടും ഭേദമില്ല.”

അതല്ലേ കുറേ കൂടി നല്ലത്.

Sethunath UN said...

ഈ ചെറിയ വലിയ എഴുത്ത് കിടിലം മാഷേ