എനിക്ക്
ആദായനികുതിക്കാരെ ഭയപ്പെടേണ്ടതില്ല.
വില്പന നികുതിയും സേവന നികുതിയും കൊടുക്കേണ്ടതില്ല.
കെട്ടിട നികുതി വേണ്ട,ഭൂനികുതി വേണ്ട.
കരമടച്ച രസീതോ റേഷന്‍ കാര്‍ഡോ ഇല്ലാത്തതുകൊണ്ട്
ലോണെടുത്തു പോകും എന്ന പേടിയും വേണ്ട.
എന്നാല്‍ ഒരാളെ ഭയപ്പെടണം.
ഒന്നാം തീയതി തോറും
വീട്ടുവാതില്‍ക്കലെത്തുന്ന വീട്ടുടമയെ.
ആ ഭയമില്ലെങ്കില്‍ ഞാന്‍ പെരുവഴിയില്‍.
Tuesday, November 20, 2007
Subscribe to:
Post Comments (Atom)

6 comments:
ഹഹ...
കുറച്ചുകഴിയുമ്പോള്‍ വീട്ടുടമ ഭയപ്പെട്ടുതുടങ്ങും, കുടികിടപ്പവകാശം ചോദിക്കുമെന്ന് കരുതി
ഹ ഹ നന്നായി ട്ടോ
പരസ്യപ്പെടുത്തല്ലെ.. വിദേശചാരനാന്നു പറഞ്ഞ് ചോന്ന തൊപ്പിക്കാരെത്തും.
ഈ ബുദ്ധി എനിക്കു എന്താ തോന്നാഞ്ഞത്? എന്തായാലും വാടകവീട്ടിലേക്ക് മാറാം.
ഒരു വീട് വെച്ചു വാടകക്ക്കൊടുത്താല്,പേടിക്കാന്‍ ആളുണ്ടാകും അല്ലെ? :)
ഒരു ഭയവുമില്ലെങ്കില് ജീവിതത്തിനെന്തൊരഭയം !
അല്ലേ....
Post a Comment