Wednesday, November 28, 2007

നീ കഴുതയാണോ?

കഴുത എന്നു വിളിക്കുമ്പോള്‍
‍നീ കഴുതയാണെങ്കില്‍
‍സ്വാഭാവികമായും പ്രതികരിക്കും.
നീ കഴുതയല്ലെങ്കില്‍
‍ആ വിളി നിന്നെ ബാധിക്കുന്നില്ല.
നിനക്ക്‌ കഴുത എന്നു കേള്‍ക്കുമ്പോള്‍
‍ഈര്‍ഷ്യയുണ്ടാകുന്നെങ്കില്‍
‍അതിനര്‍ത്ഥം
നീ ആരാണെന്നു നിനക്കു സംശയമുണ്ടെന്നാണ്‌.
ശങ്കയാണ്‌ അടിസ്ഥാനഹേതു.

12 comments:

simy nazareth said...

കഴുത

R. said...

അതോണ്ടാണ് ഗീതയില്‍ പറഞ്ഞു വെച്ചത് :

"സംശയാത്മാ വിനശ്യതി" !!

പ്രയാസി said...

സിമി കേറി പറഞ്ഞ സ്ഥിതിക്കു ഞാന്‍ തിരിച്ചു പോണു..:(

Murali K Menon said...

ശ്ശൊ - കഴുതവാലു പിടിച്ച പോലെയായി.. വന്ന് വായിച്ചു. ഇനി ഹേയ് ഞാനല്ല എന്ന് പറഞ്ഞുപോകാനും പറ്റാതായി.

മന്‍സുര്‍ said...

സുരേഷ്‌...

സമാധാനമായി എന്നെയല്ല...എനിക്ക്‌ സംശയവുമില്ല
ഭാഗ്യം അപ്പോ ആരാ.....യിരിക്കും...??

നന്‍മകള്‍ നേരുന്നു

ശ്രീ said...

കമന്റിടാന്‍‌ വരുന്നവരും? ന്നാ ഞാന്‍‌ പോട്ടെ.


;)

വെള്ളെഴുത്ത് said...
This comment has been removed by the author.
മുക്കുവന്‍ said...

എട്ടാ‍മന്‍ ഞൊട്ടും...

ദിലീപ് വിശ്വനാഥ് said...

എനിക്കു സംശയമൊന്നുമില്ല.

ഭൂമിപുത്രി said...

അസ്സലായി സുരേഷ്!

ധ്വനി | Dhwani said...

തലക്കെട്ടു കണ്ടപ്പോള്‍ സംശയിച്ച് അകത്തു കയറിയതാ!

''ശങ്കയാണ്‌ അടിസ്ഥാനഹേതു''
എന്നു വായിച്ചപ്പോള്‍ തകര്‍ന്നു പോയി മാഷേ!

ഏ.ആര്‍. നജീം said...

ഭാഗ്യം ഞാന്‍ വായിച്ചില്ല :)