Saturday, November 3, 2007

ആശുപത്രി

ആശുപത്രി
രോഗത്തിന്റെ കൂടാരം
അണുക്കളുടെ ക്ഷീരപഥം
മരണത്തിന്റെ ഉത്സവനഗരം.
***
രോഗങ്ങള്‍ മേഞ്ഞുനടക്കുന്ന
പുല്‍മൈതാനമാണ് ആശുപത്രി
മരണം തേരാപാരാ കേറിയിറങ്ങുന്ന
വഴിയമ്പലം.
***
ആശുപത്രി ഒരു വേശ്യാലയം
അന്തേവാസികളെ വ്യഭിചരിക്കാനെത്തുന്ന രോഗങ്ങള്‍
അപഥസഞ്ചാരം നടത്തുന്ന ചുവന്ന തെരുവ്.
***
രോഗങ്ങള്‍ ഭീകരവാഴ്ച നടത്തുന്ന
ഭരണകൂടമാണ് ആശുപത്രി
രോഗങ്ങള്‍ ഗുണ്ടാവിളയാട്ടം നടത്തുന്ന
തെരുവ്
ക്രമസമാധാനത്തിന്റെ ലാത്തിമരുന്നുമായി
യൂണിഫോമിട്ട ഡോക്ടര്‍മാര്‍.
***
ആശുപത്രി ഒരു അറവുശാലയാണ്
മൂര്‍ച്ച കൂട്ടിയ ഉന്നം പിഴക്കാത്ത
കത്തിയുമായി
വന്നണയുന്നവരെ അറത്തുകൊല്ലുന്ന
അറവുശാല.

10 comments:

Anonymous said...

ന്റെ ചെങ്ങാതി,
ഞങ്ങളെയങ്ങ്‌ കൊല്ല്!

വാണി said...

“ആശുപത്രി ഒരു അറവുശാലയാണ്
മൂര്‍ച്ച കൂട്ടിയ ഉന്നം പിഴക്കാത്ത
കത്തിയുമായി
വന്നണയുന്നവരെ അറത്തുകൊല്ലുന്ന
അറവുശാല.“

അതെ,ശരിയാണ്. അറവുശാലയല്ലാത്ത എത്ര ആശുപത്രികള്‍ ഉണ്ട് നമുക്ക്???!!!

ദിലീപ് വിശ്വനാഥ് said...

:-)

ശ്രീ said...

“ആശുപത്രി ഒരു അറവുശാലയാണ്
മൂര്‍ച്ച കൂട്ടിയ ഉന്നം പിഴക്കാത്ത
കത്തിയുമായി
വന്നണയുന്നവരെ അറത്തുകൊല്ലുന്ന
അറവുശാല.”

:)

സുല്‍ |Sul said...

രചന കൊള്ളാം സുരേഷ്.

ആശുപത്രി അറവുശാലയാണ്
പഞ്ചനക്ഷത്ര അറവുശാല.

-സുല്‍

Rasheed Chalil said...

ആശുപത്രി
ദേവാലയം..
ദൈവത്തെ ഏറ്റവും കൂടുതല്‍
ഓര്‍മ്മിക്കുന്നതും
ഓര്‍മ്മിപ്പിക്കുന്നതും
ആശുപത്രികളില്‍ തന്നെ...

വല്യമ്മായി said...

ആശുപത്രിക്കൊരു നിര്‍‌വചനം ഇവിടെ

Sathees Makkoth | Asha Revamma said...

പരസഹായം ആവശ്യമാണന്ന് മന‍സ്സിലാകുന്നത് പലപ്പോഴും ആശുപത്രികളിലെത്തുമ്പോഴാണ്.
അതിനെ അറവ് ശാലയും ദേവാലയവുമാക്കുന്ന മനുഷ്യരുണ്ടന്ന് യാഥാര്‍ത്ഥ്യം.

ഫസല്‍ ബിനാലി.. said...

ദേഷ്യം മാറീട്ട് കവിത എഴുതിയാല്‍ മതിയായിരുന്നില്ലെ?

ഗിരീഷ്‌ എ എസ്‌ said...

നന്നായിട്ടുണ്ട്‌..
തുറന്നെഴുതാന്‍ തോന്നിയ
മനസിന്‌ അഭിനന്ദനങ്ങള്‍